www.mathematicsschool.blogspot.com

September 11, 2010

1. കുരു‍ങ്ങിയാടുന്ന ഒരു വയല്‍


ഒരു കയര്‍ തുമ്പില്‍ ഒടുങ്ങുന്നിതാ ഞാന്‍
ഒരുപാട് ദൗത്യങ്ങള്‍ ബാക്കിവച്ച്
തീരാത്ത മോഹവും ഒഴിയാക്കടങ്ങളും
നിഴല്‍പോലെ ഇന്നുമെന്‍ ഒപ്പമുണ്ട്
കൊയ്യാത്ത പാടവും ബ്ലേഡുകാരും
ഇന്നുമെന്‍ മനസിന്റെ താളിലുണ്ട്
കയറില്‍ കവുത്ത‍് കടന്ന് ചെന്നീടുമ്പോള്‍
ഒരു കുറ്റിചൂളാന്‍ കൂവുന്നുവോ
ഇല്ല പക്ഷീ നീ അറി‍ഞ്ഞീടുക
എന്നന്ത്യം അറിയിക്കാനാരുമില്ല
ഇനി എന്റെ പ്രാണന്‍ പിടഞ്ഞ്കൊള്ളും
ഇടനെഞ്ചിന്‍ താളം നിലച്ചുകൊള്ളും
മരണം വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍
ആരോ പിന്‍വിളി വിളിക്കുന്നുവോ
ഒരു കയര്‍ തുമ്പില്‍ ഒടുങ്ങുന്നിതാ ഞാന്‍
ഒരുപാട് മോഹങ്ങള്‍ ബാക്കിവച്ച്
അന്വയ്.എസ്.ആനന്ദ്


2. ഓര്‍മകളിലെ അക്ഷരപൂവുകള്‍

ദുഃഖ സ്മരണകള്‍ ഉണര്‍ത്തും ഇന്നെന്‍
പുസ്തകത്താളിലെ അക്ഷരങ്ങള്‍
ഏറെ ഓര്‍മകള്‍ ഉണ്ടിനി
ബാക്കിയായ് അര്‍ദ്ധനീലിമ
നേത്രങ്ങളെ നനകൊള്ളിക്കാന്‍
സ്വപ്നങ്ങള്‍ തകര്‍ന്ന ജീവിതം
മാത്രം ഇന്നിനി ബാക്കിയായ്
പുസ്തകത്താളും എന്‍ മനവും
ഒരു പോല്‍ വിശുദ്ധമായിരുന്നൊരുനാള്‍
ഇന്നിനിയുണ്ടോ പരിശുദ്ധം
സമൃദ്ധം ശാന്തി,ഉണ്ടോയിനി ജീവിതം
അര്‍ത്ഥമില്ലാത്ത വാക്കുപോല്‍
ബാക്കിയായതെന്‍ ജീവിതം മാത്രം
ഇന്നും ഏറെ ഏകയായ്.........


വിസ്മയ.എന്‍


3. എന്റെ ചക്കരമാവ്

പ്രഭാതത്തില്‍ ഞാന്‍ ഉണരുമ്പോള്‍
എന്റെ ചക്കരമാവില്‍ ഞാന്‍ മെല്ലെ
ഒന്നു തലോടും
അതിനൊന്നു വേദനിച്ചാല്‍ പിന്നെ
എന്റെ ഹൃദയം പൊട്ടി തകരുന്നത് പോലെ
എനിക്കുതോന്നും
എനിക്കൊരു തണലായിട്ട് അത്
എന്‍ കൂടെ ഉണ്ടാവുന്നു
അത് പുഷ്പ്പിക്കുമ്പോള്‍
എന്‍ വീട്ടില്‍ സുഗന്തം വരുന്നു
മാസങ്ങള്‍ക്കകം അത്കായ്കുന്നു
അത് പഴുത്തുവീഴുമ്പോള്‍
ഞാന്‍ ഓടി അത് എടുക്കുന്നു
ഒരിക്കല്‍ മരം വെട്ടുകാര്‍
മരംവെട്ടുന്നു
അത് ദീര്‍ഗ ശ്വാസം വലിക്കുന്നത്
ഞാന്‍ കേട്ടു
മാവ് എന്നോട് വിടപറഞ്ഞു


അതുല്‍ സുരേഷ്

4. ഇത്തിരി വെളിച്ചത്തിനുവേണ്ടി

അന്നെനിക്ക് അ‍ഞ്ച് ഇന്ദ്രിയങ്ങള്‍
സപ്ത വര്‍ണത്തിന്‍ ചാരുത കാണാന്‍
സുറുമ എഴുതിയ നീല നേത്രങ്ങള്‍
പക്ഷിതന്‍ നാദം കേള്‍ക്കാന്‍ ചെവികള്‍
വസന്തത്തിന്‍ ഗന്ധമറിയാന്‍ മൂക്കുകള്‍
അമ്മ തന്‍ കൈപുണ്യത്തില്‍ വിരിഞ്ഞ‌
പാല്‍പായസത്തിന്‍ രുചിയറിയും നാവ്
സ്പന്തനത്തിന്‍ചൂടറിയും ത്വക്ക്
എന്നാല്‍ ഇന്ന് ഇത്തിരി വെളിച്ചത്തിനുവേണ്ടി
കേഴുന്നുഞാന്‍
അന്ധയായ് മാറിയഞാന്‍
മനസ്സ് വിങ്ങുമ്പോള്‍
കണ്ണീര്‍ വാറ്ക്കാന്‍ നേത്രങ്ങളില്ല
കണ്‍മഷിയുടെ അഴകേറാന്‍ നേത്രങ്ങളില്ലാതെ
കേഴുന്നുഞാന്‍ ഇരുട്ടില്‍നിന്ന് മോചിതയാവാന്‍
ഈ ചിതയില്‍ നിന്ന് ഇത്തിരി വെളിച്ചത്തിനുവേണ്ടി
കേഴുന്നുഞാന്‍


നിരോഷ കെ.ടി.കെ

5. ലേഖനം
കമ്പ്യൂട്ടര്‍

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വി‍‍‍ഞ്ജാനശാ‌ഖയാണ് കമ്പ്യൂട്ടര്‍. കണക്കുകള്‍ സംബന്ധിച്ച ഏതുജോലിയും ചെയ്യാനും ശേഖരിച്ചുവയ്കാനുംഉതകുന്ന ഈ ഉപകരണം ശേഖരിച്ച വിവരങ്ങള്‍ ആവശ്യമുള്ളപ്പോള്‍ തിരികെനല്‍കുകയും ചെയ്യം. അഭിനവ സാങ്കേതിക വിദ്യയുടെ ഏറ്റവും മികച്ച നേട്ടം തന്നയാണ് കമ്പ്യൂട്ടര്‍.
കണക്കു കൂട്ടാനുള്ള യന്ത്രങ്ങള്‍ പല രൂപത്തില്‍ മനുഷ്യചരിത്രത്തില്‍ ഉടനീളം കാണാവുന്നതാണ്. ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കമ്പ്യൂട്ടറുകള്‍ ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ മാത്രമാണ് നിലവില്‍ വന്നത്. കമ്പ്യൂട്ടറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ അടങ്ങിയ പെട്ടിയാണ് സിസ്റ്റം യൂണിറ്റ്. കമ്പ്യൂട്ടറിന്റെ തലച്ചോറായ മൈക്രോപ്രോസസര്‍ ഈ പെട്ടിക്കുള്ളിലാണ്
കമ്പ്യൂട്ടര്‍ സംബന്ധിച്ച് വളരെയേറെ കാര്യങ്ങള്‍ ഇനിയുമുണ്ട്.എല്ലാം വിശദമായി പഠിക്കണമെങ്കില്‍ കൊല്ലങ്ങള്‍ തന്നെ വേണ്ടിവരും

അശ്വിന്‍.എ
6. വെയില്‍

ഭൂമിയെ ചുട്ടുപൊള്ളിക്കുമാ വെയില്‍
സൂര്യഘാതം ഏല്‍പ്പിക്കുമോ വെയില്‍
നീര്‍ത്തട,ങ്ങളെ ഊറ്റിവറ്റിക്കുന്നതുമാവെയില്‍
മനുഷ്യനെ തലകീഴായി നിര്‍ത്തുന്നു ആ വെയില്‍
കാലം തെറ്റി വന്നു വെയില്‍
എന്‍ ഗൃഹവാതില്‍പ്പഴുതിലൂടെ
ഓട്ടക്കണ്ണിട്ടു നോക്കുന്നിതാ വെയില്‍
മായാത്തൊരോര്‍മയുടെ
സ്മരണയാം വെയില്‍

അര്‍ഷത.വി.എസ്

7. നമ്മുടെ പ്രകൃതി സുന്ദരം

സുന്ദരമല്ലോ നമ്മുടെ പ്രകൃതി
പച്ച വിരിച്ചൊരു കുപ്പായമിട്ട്
മിന്നിതിളങ്ങുന്ന പ്രകൃതിയല്ലോ
വിടര്‍ന്നു നില്‍ക്കും പൂവുകളും
ആടിയുലയും ചില്ലകളും
നമ്മുടെ പ്രകൃതി തന്‍ വരമല്ലോ
ഹരിതഭംഗി നിലനിര്‍ത്തും
നമ്മുടെ പ്രകൃതി സുന്ദരം
സുന്ദരം സുന്ദരം
പ്രകൃതീ നിനക്ക് വന്ദനം

സ്നേഹ.പി.കെ

8. ഇളംകാറ്റ്

നിശ്ശഃബ്ദമാം അരുവിതന്‍ ഓളങ്ങളില്‍
ഞാന്‍ കണ്ടു ആ മനോഹരമാം സൂര്യകിരണങ്ങള്‍
അരുവിതന്‍ ലോലമാം മേനിതഴുകി
ആ ഇളം കാറ്റ് എന്നോട് വിടചൊല്ലി
‍‍‌‍‍സുഗന്ധമാം ചന്ദനഗന്ധമുഖവുമായി കടന്നുപോയി

മേഘാരാജ്.പി


9. എന്റെ കേരളം

പച്ച പിടിച്ചൊരു നാടുണ്ട്
കേരം നിറഞ്ഞൊരു നാടാണ്
കേരളമെന്നൊരു നാടാണ്
എന്റ സ്വന്തം നാടാണ്
നിവര്‍ന്നു കിടക്കുന്ന നാടാണ്
എന്റ സ്വന്തം കേരളം
ദൈവത്തിന്റ സ്വന്തം നാടെന്ന്
നമ്മള്‍ വിശേഷിപ്പിക്കും നാടാണ്
നമ്മടെ സ്വന്തം കേരളം
നമ്മുടെ കൊച്ചു കേരളം 

അബിന്‍.ബി

10. എന്റെ നെല്‍ വയല്‍

എന്റെ നെല്‍ വയലുകള്‍
നല്ല വയലുകള്‍
എന്തു രസമാണ് ജീവിതം
സുന്ദരമാണ് ജീവിതം
എന്റതാണ് വയലുകള്‍
സുന്ദരമായ വയലുകള്‍

മുഹമ്മദ് ഷഫീക്ക്.എസ്.എം


11. എന്റെ കേരളം

എന്റെ കേരളം എന്റെ കേരളം
എന്റെ ജന്മനാട് കേരളം കേരളം
പച്ചപ്പിന്‍ നാട് കേരളം
കായലിന്‍ നാട് കേരളം
മലകള്‍ക്ക് നാട് കേരളം
ഭംഗിയുള്ള നാട് കേരളം
കേരളം കേരളം കേരളം
കേരവൃക്ഷ നാടാണ് കേരളം
കേരളമാണെന്റ ജന്മനാട്
കേരളമാണെന്റ നല്ല നാട്
നല്ലനാട് നല്ലനാട് നല്ലനാട് കേരളം
ഭംഗിയുള്ള നാട് കേരളം കേരളം

അനുരാഗ്.വി.എസ്
12. ചിത്രപതംഗം

എങ്ങോട്ട് ചിത്രപതംഗമേ നി
നാളുകള്‍ നാളുകള്‍ നീക്കി
ഒരു നാള്‍ പൂവണിഞ്ഞുവന്നു
തേ൯ നുകരാ൯ നിനക്കെനി -
യെത്ര നാളുകള്‍ വേണം
കാഴ്ചകള്‍ കാണാ൯ നിനക്കെനി -
യെത്ര നിമിഷങ്ങള്‍വേണം
നീയുളള നാളുകള്‍ മധുര നിമിഷം
നീയുള്ള ജീവിതം അതി മധുരം
മനസിന്റെ താളുകളില്‍ ഇനി
നീ മാത്രം ഒററയ്ക്ക എന്തിനു
നീ എന്നെ വിട്ടു പിരിയുന്നു
ഈ നിമിഷങ്ങള്‍ നിനക്കായ്
ഞാ൯ സമ൪പ്പിച്ചു കൊള്ളുന്നു

അനുപമ.എസ്.ആര്‍


13. ഹരിതകേരളം

കേരളംമെന്നൊരു നാടുണ്ട്
നന്മനിറഞ്ഞൊരു നാടുണ്ട്
കേരം നിറഞ്ഞൊരു നാടാണ്
പച്ചവിരിപ്പി൯ നാടാണ്
നമ്മുടെ സ്വന്തം നാടാണ്
വയലുകള്‍ നിറഞ്ഞൊരു നാടാണ്
നമ്മുടെ നാടി൯ സമ്പത്ത്
കേരളംമെ‌ന്നൊരു നാടുണ്ട്

അനുഗൃഹ.എസ്.ബി

14. ദൂത൯

ആകാശ ലോകത്ത് ദൂത൯ ഉണ്ടോ
ഈലോകപ്രപഞ്ചത്തില്‍ ജീവനുണ്ടോ
ആകാശ ലോകത്ത് ദൂതനെ കാണാ൯
കണ്ണുകള്‍ ചിമ്മി അടയുന്നുണ്ടോ


ജാസിം പി


15. പ്രകൃതി മനോഹരി

പ്രകൃതി മനോഹരി നി൯മടിത്തട്ടില്‍
യെത്രയെത്ര ജീവിതങ്ങള്‍
ഒന്നിനെ ഒഴിക്കാതെ എ‌ല്ലാംനി൯മടിത്തട്ടില്‍
സൂക്ഷിക്കും എല്ലാത്തിനു അമ്മയായ്
പ്രകൃതി എന്തെന്നറിയില്ല നി൯സ്ഥിതി ഇന്നിങ്ങനെ
നീചരാംമനുഷ്യര്‍ പ്രവൃത്തിയില്‍
ഉരുകിത്തീരുകയാണോ പ്രകൃതീ നീ ഇന്ന്


അര്‍ച്ചന ആര്‍ സുരേഷ്

No comments:

Post a Comment