www.mathematicsschool.blogspot.com

സ്വാഗതം








DIGITAL MAGAZINE

Maniyur Panchayath higher Secondary School
Palayadnata



Prepared by
IT Corner _ 8 a
എഡിറ്റോറിയല്‍ ബോര്‍ഡ്

രക്ഷാധികാരി : ശ്രീ. എന്‍. വിജയന്‍ (ഹെഡ് മാസ്റ്റര്‍ )
ചീഫ് എഡിറ്റര്‍ : അന്വയ്. എസ്. ആനന്ദ്
സ്റ്റാഫ് എഡിറ്റര്‍ : ശ്രീ. ഇ.എം. വിശ്വരൂപന്‍ മാസ്റ്റര്‍
എഡിറ്റര്‍മാര്‍ : 1.അശ്വിന്‍ ചന്ദ്.പി.പി
2.രോഹിത് വി
3.ആദില്‍ അഹമ്മദ്
4.അശ്വിന്‍. എ
5.അരുണ്‍.എന്‍
6.അരുണിമ.എന്‍.എസ്
7.വിസ്മയ.എന്‍
8.അനുപമ.എസ്.ആര്‍
9.
10.
എന്‍. വിജയന്‍
ഹെഡ് മാസ്റ്റര്‍
മണിയൂര്‍ പ‍ഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍
പാലയാട്നട പോസ്റ്റ്
673 521


ആശംസ
























ഒപ്പ്
പാലയാട്നട എന്‍. വിജയന്‍
12/08/2010 ഹെഡ് മാസ്റ്റര്‍































മുഖമൊഴി

സ്വപ്നതുല്യമായ ഒരു പ്രവര്‍ത്തനമാണ് ഇത്. ഡിജിറ്റല്‍ മാഗസിന്‍ എന്ന ആശയം തന്നെ ഞങ്ങള്‍ക്ക് പുതുമയുള്ളതായിരുന്നു. ചെറിയ ക്ലാസുകളിള്‍ വച്ച് തയ്യാറാക്കിയ മാസികയുടെ പ്രവര്‍ത്തനരീതി ഓര്‍ത്തു കൊണ്ട് ‍‍ഞങ്ങള്‍ ഈ ഉദ്യമം ഏറ്റെടുത്തു. ഒരുപാട് പ്രതികൂല സാഹചര്യങ്ങള്‍ ഞങ്ങള്‍ നേരിട്ടു. മലയാളം ടൈപ്പിംങ്ങ്, പ്രവര്‍ത്തനങ്ങള്‍ക്ക് കംപ്യൂട്ടറിന്റെ ലഭ്യത തുടങ്ങിയവ. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങളെ സഹായിച്ചത് ഐ.ടി അധ്യാപകന്‍ ശ്രീ. വിശ്വരൂപന്‍ മാസ്റ്റര്‍, ഹെഡ് മാസ്റ്റര്‍ ശ്രീ. വിജയന്‍മാസ്റ്റര്‍ എന്നിവരാണ്. അവര്‍ക്ക് ഹൃദയത്തിന്റെ ഭാ‍ഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.
ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഈ പതിപ്പ് നിങ്ങളുടെ സജീവമായ വിലയിരുത്തലിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു.
അന്വയ്. എസ്. ആനന്ദ്
ചീഫ് എഡിറ്റര്‍


താളുകളിലൂടെ


  1. കുരു‍ങ്ങിയാടുന്ന ഒരു വയല്‍ 6

  2. ഓര്‍മകളിലെ അക്ഷരപൂവുകള്‍ 7

  3. എന്റെ ചക്കരമാവ് 8

















കുരു‍ങ്ങിയാടുന്ന ഒരു വയല്‍


ഒരു കയര്‍ തുമ്പില്‍ ഒടുങ്ങുന്നിതാ ഞാന്‍
ഒരുപാട് ദൗത്യങ്ങള്‍ ബാക്കിവച്ച്
തീരാത്ത മോഹവും ഒഴിയാക്കടങ്ങളും
നിഴല്‍പോലെ ഇന്നുമെന്‍ ഒപ്പമുണ്ട്
കൊയ്യാത്ത പാടവും ബ്ലേഡുകാരും
ഇന്നുമെന്‍ മനസിന്റെ താളിലുണ്ട്
കയറില്‍ കവുത്ത‍് കടന്ന് ചെന്നീടുമ്പോള്‍
ഒരു കുറ്റിചൂളാന്‍ കൂവുന്നുവോ
ഇല്ല പക്ഷീ നീ അറി‍ഞ്ഞീടുക
എന്നന്ത്യം അറിയിക്കാനാരുമില്ല
ഇനി എന്റെ പ്രാണന്‍ പിടഞ്ഞ്കൊള്ളും
ഇടനെഞ്ചിന്‍ താളം നിലച്ചുകൊള്ളും
മരണം വാതിലില്‍ മുട്ടിവിളിക്കുമ്പോള്‍
ആരോ പിന്‍വിളി വിളിക്കുന്നുവോ
ഒരു കയര്‍ തുമ്പില്‍ ഒടുങ്ങുന്നിതാ ഞാന്‍
ഒരുപാട് മോഹങ്ങള്‍ ബാക്കിവച്ച്
അന്വയ്.എസ്.ആനന്ദ്





ഓര്‍മകളിലെ അക്ഷരപൂവുകള്‍

ദുഃഖ സ്മരണകള്‍ ഉണര്‍ത്തും ഇന്നെന്‍
പുസ്തകത്താളിലെ അക്ഷരങ്ങള്‍
ഏറെ ഓര്‍മകള്‍ ഉണ്ടിനി
ബാക്കിയായ് അര്‍ദ്ധനീലിമ
നേത്രങ്ങളെ നനകൊള്ളിക്കാന്‍
സ്വപ്നങ്ങള്‍ തകര്‍ന്ന ജീവിതം
മാത്രം ഇന്നിനി ബാക്കിയായ്
പുസ്തകത്താളും എന്‍ മനവും
ഒരു പോല്‍ വിശുദ്ധമായിരുന്നൊരുനാള്‍
ഇന്നിനിയുണ്ടോ പരിശുദ്ധം
സമൃദ്ധം ശാന്തി,ഉണ്ടോയിനി ജീവിതം
അര്‍ത്ഥമില്ലാത്ത വാക്കുപോല്‍
ബാക്കിയായതെന്‍ ജീവിതം മാത്രം
ഇന്നും ഏറെ ഏകയായ്.........

വിസ്മയ.എന്‍




















എന്റെ ചക്കരമാവ്

പ്രഭാതത്തില്‍ ഞാന്‍ ഉണരുമ്പോള്‍
എന്റെ ചക്കരമാവില്‍ ഞാന്‍ മെല്ലെ
ഒന്നു തലോടും
അതിനൊന്നു വേദനിച്ചാല്‍ പിന്നെ
എന്റെ ഹൃദയം പൊട്ടി തകരുന്നത് പോലെ
എനിക്കുതോന്നും
എനിക്കൊരു തണലായിട്ട് അത്
എന്‍ കൂടെ ഉണ്ടാവുന്നു
അത് പുഷ്പ്പിക്കുമ്പോള്‍
എന്‍ വീട്ടില്‍ സുഗന്തം വരുന്നു
മാസങ്ങള്‍ക്കകം അത്കായ്കുന്നു
അത് പഴുത്തുവീഴുമ്പോള്‍
ഞാന്‍ ഓടി അത് എടുക്കുന്നു
ഒരിക്കല്‍ മരം വെട്ടുകാര്‍
മരംവെട്ടുന്നു
അത് ദീര്‍ഗ ശ്വാസം വലിക്കുന്നത്
ഞാന്‍ കേട്ടു
മാവ് എന്നോട് വിടപറഞ്ഞു


അതുല്‍ സുരേഷ്












ഇത്തിരി വെളിച്ചത്തിനുവേണ്ടി
അന്നെനിക്ക് അന് ഇന്ത്രിയങ്ങള്‍
സപ്ത വര്‍ണത്തിന്‍ ചാരുത കാണാന്‍
സുറുമ എഴുതിയ നീല നേത്രങ്ങള്‍
പക്ഷ